പ്രമേഹവും നയന രോഗങ്ങളും.. കണ്ണുകളിൽ ഉണ്ടാകുന്ന ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ആരും അവഗണിക്കരുത്..

നമ്മൾ സ്ഥിരമായിട്ട് പ്രമേഹ രോഗത്തെക്കുറിച്ച് ഓരോ പ്രശ്നങ്ങളെയും സങ്കീർണതകളെയും ഫോക്കസ് ചെയ്യുന്ന വീഡിയോകൾ ഇലെ ഒരു വീഡിയോ ആണിത്.. ഇന്ന് നമ്മൾ ചർച്ച ചെയ്യുന്ന വിഷയം പ്രമേഹവും നയന രോഗങ്ങളും ആണ്.. നമുക്കറിയാം പ്രമേഹം വളരെയധികം ആൾക്കാരെ ബാധിച്ചിരിക്കുന്ന ഒരു പ്രശ്നമാണ് എന്നും ഈ പ്രശ്നത്തിൽ അതിൻറെ നിയന്ത്രണങ്ങൾ വളരെ കാതലായ കാര്യങ്ങളാണ്.. അതിനോടനുബന്ധിച്ച് തന്നെ പ്രമേഹത്തിന് ചികിത്സയിൽ നമ്മൾ ഫോക്കസ് ചെയ്യേണ്ടത് ഈ നമ്പറുകളിൽ മാത്രമല്ല..

പ്രമേഹ രോഗങ്ങൾ കാരണം മറ്റു സങ്കീർണ്ണതകൾ എന്തെങ്കിലും തുടങ്ങിയിട്ടുണ്ടോ എന്നും അല്ലെങ്കിൽ മറ്റ് അവയവങ്ങളിൽ ഇത് ബാധിച്ചു തുടങ്ങിയിട്ടുണ്ട് എന്നും അങ്ങനെ ബാധിച്ചു തുടങ്ങിയിട്ടുണ്ട് എങ്കിൽ അത് ആരംഭഘട്ടത്തിൽ തന്നെ എങ്ങനെ കണ്ടുപിടിക്കാം.. ആരംഭഘട്ടത്തിൽ തന്നെ അത് കൂടുതൽ മൂർച്ചക്കാത്തിരിക്കാൻ ആയിട്ട് നമുക്ക് എന്തൊക്കെ കാര്യങ്ങൾ നമുക്ക് വീട്ടിൽ ഇരുന്നു കൊണ്ടുതന്നെ ചെയ്യാം.. അത് പ്രശ്നമായി മാറുന്ന ഒരു സാഹചര്യത്തിൽ കൂടുതൽ സങ്കീർണതകളിലേക്ക് പോകാതെ എങ്ങനെ നമുക്ക് അതിനെ തടയാം.. ഇത്തരം കാര്യങ്ങളും പ്രമേഹത്തിന് ചികിത്സകളും നമ്മൾ വിശദമായി ആലോചിക്കേണ്ടതാണ്.. ഇതിനു മുൻപുള്ള വീഡിയോ കളിലെ പ്രമേഹരോഗി ആണെങ്കിൽ അതിൻറെ നിയന്ത്രണങ്ങൾ നല്ലതാണോ എന്ന് എങ്ങനെ മനസ്സിലാക്കാം എന്നതിനെ കുറിച്ച് ഡിസ്കസ് ചെയ്തിട്ടുണ്ട്..

അതുപോലെതന്നെ പ്രമേഹരോഗം കൊണ്ടുവരുന്ന പാദ സംബന്ധമായ പ്രശ്നങ്ങൾ കുറിച്ച് നമ്മൾ ചർച്ച ചെയ്തിട്ടുണ്ട്.. ഇന്ന് ഈ വീഡിയോയിൽ ഡിസ്കസ് ചെയ്യുന്നത് പ്രമേഹരോഗം കാരണം ഉണ്ടാകുന്ന നയന രോഗങ്ങളെ കുറിച്ചാണ്.. ഇത് പലപ്പോഴും ഫോക്കസ് ഉള്ള ഏരിയ ആയിട്ട് രോഗികൾ ശ്രദ്ധിക്കാറില്ല.. പ്രമേഹ സംബന്ധമായ ഹൃദ്രോഗം അല്ലെങ്കിൽ വൃക്കരോഗം ഇതിനെ ഫോക്കസ് ചെയ്യുന്ന സാഹചര്യങ്ങളിൽ മറ്റ് അവയവങ്ങളെ ബാധിക്കുന്നത് പലപ്പോഴും കണ്ടു പിടിക്കാൻ ആയിട്ട് വിട്ടു പോകാറുണ്ട്.. അപ്പോൾ അത്തരം പ്രശ്നങ്ങൾ തന്നെയാണ് പ്രമേഹ രോഗം മൂലം ഉണ്ടാകുന്ന നയന രോഗങ്ങൾ..