ആർത്തവവുമായി ബന്ധപ്പെട്ട് ഇത്തരം ലക്ഷണങ്ങൾ നിങ്ങളിൽ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക.. ആർത്തവസംബന്ധമായ പ്രശ്നങ്ങൾ നമുക്ക് എങ്ങനെ പരിഹരിക്കാം.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് ആർത്തവസംബന്ധമായ പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാര മാർഗ്ഗങ്ങളെ കുറിച്ചു ആണ്.. സ്ത്രീകളിൽ എല്ലാം വളരെ കോമൺ ആയി കാണുന്ന ഒന്നാണ് ആർത്തവം. അതുകൊണ്ടുതന്നെ അതിൻറെ കുറച്ച് ഡേറ്റ് തെറ്റിയാലും നമ്മൾ അത് സീരിയസ് ആയി എടുക്കാറില്ല.. അപ്പോൾ ഇതിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില ബേസിക് കാര്യങ്ങൾ ആണ് ഇന്ന് ചർച്ച ചെയ്യുന്നത്.. ആദ്യമായി നമുക്ക് പീരിയഡ്സ് നോർമൽ എന്താണ് എന്ന് നോക്കാം.. നോർമൽ ആയി മെൻസസ് ഒരു സൈക്കിൾ പോലെ വരുന്ന ഒന്നാണ്.. എല്ലാമാസവും യൂട്രസ് ലൈനിങ് ഷെഡ് ചെയ്തുപോകുന്ന ബ്ലീഡിങ് ആണ് മെൻസസ് എന്ന് പറയുന്നത്.. ഇത് 28 ദിവസത്തിൻറെ ഇടയിലാണ് ഉണ്ടാകേണ്ടത്..

മൂന്ന് അല്ലെങ്കിൽ നാല് ദിവസം ആണ് നോർമൽ ആയിട്ടുള്ള ബ്ലീഡിംഗ് ഉണ്ടാകുന്നത്.. 28 ദിവസങ്ങൾക്കുശേഷം ലീഡിങ് ഉണ്ടാകാതിരിക്കുകയോ അല്ലെങ്കിൽ 14 ദിവസത്തിൽ കൂടുതൽ ബ്ലീഡിങ് ഉണ്ടാവുകയോ ചെയ്താൽ അത് അബ്നോർമലാണ് എന്ന് നമുക്ക് മനസ്സിലാക്കാം.. ആദ്യമായി ഒരു കുട്ടിക്ക് ആർത്തവം സ്റ്റാർട്ട് ചെയ്യുന്നത് 11 മുതൽ 13 വയസ്സു മുകളിലാണ്.. പത്തു വയസ്സിനു താഴെ കുട്ടികൾക്ക് മെൻസസ് ആകുകയാണെങ്കിൽ ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കും.. ഇങ്ങനെ ചെയ്യുന്നത് വളരെ അത്യാവശ്യമാണ്..

അവർക്ക് ഹോർമോൺ പ്രശ്നങ്ങൾ ഉണ്ടാകുവാനുള്ള സാധ്യത വളരെ കൂടുതലാണ്.. രണ്ടാമതായി നമ്മൾ മനസ്സിലാക്കേണ്ട ഒരു ബേസിക് കാര്യമാണ് ആർത്തവം തുടങ്ങിയതിനുശേഷം ആദ്യത്തെ ഒരു മൂന്ന് വർഷത്തേക്ക് മെൻസസ് ക്രമം തെറ്റി വരുന്നത് വളരെ സർവ്വസാധാരണമാണ്.. 16 വയസ്സിനു ശേഷം മാത്രമേ പെൺകുട്ടികൾക്ക് കൃത്യമായി മെൻസസ് വരാൻ തുടങ്ങുകയുള്ളൂ.. അപ്പോൾ അതോർത്ത് നമ്മൾ ടെൻഷനടിക്കേണ്ട കാര്യമില്ല..പക്ഷേ കുട്ടിക്ക് പലപ്പോഴും ബ്ലീഡിങ് വളരെ കൂടുതലായി വരികയോ.. ക്ഷീണം മറ്റു പല ബുദ്ധിമുട്ടുകളും ഉണ്ടാവുകയും ചെയ്യുമ്പോൾ നിങ്ങൾ തീർച്ചയായും ഡോക്ടറെ കാണിച്ചിരിക്കണം..