മുടി കൊഴിഞ്ഞു പോകുന്നതിന് യഥാർത്ഥ കാരണങ്ങൾ.. മുടി കൊഴിഞ്ഞു പോയ ഭാഗങ്ങളിൽ പുതിയ മുടികൾ വളരുവാനും കൊഴിയാതിരിക്കാനും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..

നമ്മളെല്ലാവരും സ്കൂൾ ഗെറ്റുഗതർ വയ്ക്കുമ്പോഴും അല്ലെങ്കിൽ എന്തെങ്കിലും ഫങ്ഷൻ പോകുമ്പോൾ സ്ഥിരമായി കേൾക്കുന്ന ഒരു ചോദ്യമാണ് പണ്ട് നിനക്ക് എത്ര മുടി ഉണ്ടായിരുന്നു.. ഇപ്പോൾ മുടിയുടെ കട്ടി എല്ലാം കുറഞ്ഞിരിക്കുന്നു.. മുടിയുടെ ഉള്ള് കുറഞ്ഞു.. ഇങ്ങനെ പലരും വിഷമിപ്പിക്കുന്ന രീതിയിൽ തന്നെ പറയും.. ഇതു മാത്രമല്ല പലരും ഒറ്റമൂലികളും പറഞ്ഞു തരാറുണ്ട്.. ഇതിനെക്കുറിച്ച് എല്ലാം പലപല ചികിത്സാ രീതികളെ കുറിച്ച് നമുക്ക് അറിയാൻ ഉണ്ടാകും.. എന്തുകൊണ്ടാണ് മുടി കൊഴിയുന്നത്.. എന്തുകൊണ്ട് മുടി എല്ലാവർക്കും ഒരുപോലെ കൊഴിയുന്നില്ല.. മുടി കൊഴിഞ്ഞാൽ നമുക്ക് ശാസ്ത്രീയമായി നമുക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കും..

നമ്മൾ ചെയ്യുന്നതിൽ എന്തൊക്കെ ശരിയാണ് എന്തൊക്കെ കാര്യങ്ങൾ തെറ്റാണ്.. ഇത്തരം കാര്യങ്ങളെക്കുറിച്ചു ആണ് ഇന്ന് സംസാരിക്കാൻ പോകുന്നത്.. നമ്മുടെ ശരീരത്തിലെ മറ്റ് എല്ലാ കോശങ്ങളെയും പോലെ തന്നെ മുടി വളരുന്ന ഒരു face.. മുടി ചെറുതിൽ നിന്ന് അതിൻറെ ഫുൾ ഭാഗത്തേക്ക് വരുന്ന ഒരു അവസ്ഥ.. അതിൻറെ വളർച്ച നിൽക്കുന്ന ഒരു അവസ്ഥ.. ആ സമയത്ത് മുടി വളരുന്നില്ല.. മുടി തലയിൽ ഇരിക്കുന്നു എന്ന് മാത്രം.. മൂന്നാമത്തേത് കൊഴിഞ്ഞു പോകുന്നത്.. നമ്മൾ സിമ്പിളായി മനസ്സിലാക്കേണ്ടതാണ് ഈ മൂന്ന് ഘട്ടത്തിലാണ് മുടി മുടി വളരുന്നതിനും കൊഴിയുന്നത്.. മുടിയുള്ള ആളുകൾക്കെല്ലാം ഏറ്റവും സങ്കടം വരുന്ന ഒരു കാര്യം കുളി കഴിഞ്ഞിട്ട് മുടി കൊഴിഞ്ഞു വരുന്നത് കാണുന്നത്.. അതുപോലെ ഉറങ്ങി എണീക്കുമ്പോൾ തലയണ മൊത്തം മുടി ആയിരിക്കും.. ഇതെല്ലാം വളരെ വിഷമം നിറഞ്ഞ ഒരു കാര്യമാണ്..

എന്നാൽ നമ്മൾ ഇതിൽ വിഷമിക്കേണ്ട യാതൊരു കാര്യവുമില്ല.. കാരണം നമ്മുടെ തലയില് ഏകദേശം ഒരു ലക്ഷത്തിൽ പരം മുടി ഉണ്ട് എന്നാണ് പറയുന്നത്.. അതിൽ ഒരു ദിവസം 100 മുതൽ 150 മുടികൾ വരെ കൊഴിഞ്ഞു പോകുന്നുണ്ട്.. ഇത് വളരെ സർവ്വസാധാരണമാണ്.. സാധാരണ ഇത്രയും മുടി പോകുമ്പോൾ വിഷമിക്കേണ്ട കാര്യമില്ല.. എന്നാൽ ഇതിലും മുടി പോകുമ്പോഴാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്.. മുടി കൊഴിഞ്ഞു പോയിട്ട് പകരം മുടി വരാതിരിക്കുന്ന ഒരു അവസ്ഥ.. അതിനെയാണ് നമ്മൾ മുടിയുടെ ഉള്ള് കുറഞ്ഞു എന്നു പറയുന്നത്..