ശരീരത്തിൽ ഭയങ്കരമായ വേദനയും, ക്ഷീണവും.. ഇത്തരം അവസ്ഥകൾ കണ്ടാൽ ആരും അവഗണിക്കരുത്.. അത് ഒരു പക്ഷെ ഫൈബ്രോമയാൾജിയ ആവാം..

ഇന്ന് സംസാരിക്കാൻ പോകുന്നത് ഫൈബ്രോമയാൾജിയ എന്ന് പറയുന്ന വിഷയത്തെക്കുറിച്ചു ആണ്.. അധികമാളുകളും ഇതിനെക്കുറിച്ച് കേട്ടിട്ട് ഉണ്ടാകുമോ എന്ന് എനിക്കറിയില്ല.. പക്ഷേ ഇത് വളരെ റെയർ ആയിട്ടുള്ള ഒരു അസുഖമല്ല ഫൈബ്രോമയാൾജിയ.. ഫൈബ്രോമയാൾജിയ എന്നാൽ പലപ്പോഴും കണ്ടുപിടിക്ക് പെടാതെ പോകുന്ന ഒരു അസുഖമാണ്.. എന്താണ് ഫൈബ്രോമയാള്ജിയ.. ഫൈബ്രോമയാള്ജിയക്ക് പേശി വാതം എന്ന് മലയാളത്തിൽ പറയാം.. ശരീരം മുഴുവൻ ഉണ്ടാകുന്ന വേദനയാണ് ഇതിൻറെ പ്രധാന ലക്ഷണം.. പലപ്പോഴും പല പല ടെസ്റ്റുകൾ നടത്തിയിട്ടും എന്താണ് യഥാർത്ഥ കാരണം എന്ന് കണ്ടുപിടിക്കാൻ പറ്റാത്ത അവസ്ഥ.. ബാക്കി എല്ലാ ടെസ്റ്റുകളും ചെയ്താൽ നോർമൽ ആയിരിക്കും. പക്ഷേ എന്നിട്ടും ശരീരത്തിൽ വിട്ടുമാറാത്ത വേദന.. അതാണ് ഫൈബ്രോമയാൾജിയ യുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം..

വിട്ടുമാറാത്ത വേദന.. ഫൈബ്രോമയാൾജിയ ഒരു അസുഖമാണ് എന്ന നമ്മുടെ മോഡേൺ മെഡിക്കൽ സയൻസസ് തന്നെ അംഗീകരിച്ചിട്ട് അധികം കാലമായിട്ടില്ല..1970 ആണ് ആദ്യമായി ഈ ഒരു ടേം കണ്ടുപിടിക്കുന്നത്.. അതുകൊണ്ടുതന്നെ പലപ്പോഴും ഇത് കൊണ്ടു വരുന്ന രോഗികൾക്ക് ഇതാണ് നിങ്ങളുടെ അസുഖം എന്ന് മനസ്സിലാക്കാനും.. അവർക്ക് ശരിയായ ഒരു വിവരം കൊടുക്കാൻ സാധിക്കുന്നില്ല അതുകൊണ്ടാണ് ഈ ഫൈബ്രോമയാൾജിയ എന്ന വിഷയത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യാം എന്ന് തോന്നിയത്.. അപ്പോൾ ഒന്നാമത് ആയിട്ട് എന്താണ് ഫൈബ്രോമയാൾജിയ.. ഫൈബ്രോമയാൾജിയ എന്നാൽ ദേഹത്തു മുഴുവനും വേദന ഉണ്ടാകും അത് പല സ്ഥലങ്ങളിലും വരാം..

പിന്നെ വേറെ പല ലക്ഷണങ്ങളും അതിൻറെ കൂടെ ഉണ്ടാവും.. ശരീരത്തിലെ ഏത് ഭാഗങ്ങളിൽ വേണമെങ്കിലും വേദനകൾ അനുഭവപ്പെടാം.. എവിടെ പേശികൾ ഉണ്ടോ അവിടെ എല്ലാം വേദന ഉണ്ടാകും.. പേശികൾ ഉള്ള സ്ഥലത്ത് മാത്രമല്ല ചിലർക്ക് നെഞ്ചുവേദന ഉണ്ടാകാം.. ചിലർക്ക് വയറു വേദന ഉണ്ടാകാം.. ഇങ്ങനെ വേദനകളാണ് ഏറ്റവും കൂടുതലായി കാണപ്പെടുന്ന ലക്ഷണങ്ങൾ.. രണ്ടാമത് ആയിട്ട് ക്ഷീണം.. ഈ ശരീരവേദനയോടൊപ്പം തന്നെ ഭയങ്കരമായ ക്ഷീണം ഉണ്ടാകും.. പലപ്പോഴും ഫൈബ്രോമയാൾജിയ ഉള്ള ഒരു വ്യക്തി വൈകുന്നേരം ആകുമ്പോഴേക്കും എണീറ്റ് നടക്കാൻ പറ്റാത്ത അത്രയും ക്ഷീണം ഉണ്ടാവും..