അസിഡിറ്റി പ്രോബ്ലംസ് ഉണ്ടാകുന്നത് എന്തുകൊണ്ടാണ്.. ഇത് നമുക്ക് എങ്ങനെ പൂർണമായി പരിഹരിക്കാൻ സാധിക്കും.. വിശദമായി അറിയുക..

വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ് ഇന്ന് നമ്മൾ ഇവിടെ ചർച്ച ചെയ്യുന്നത്.. അതായത് അസിഡിറ്റി പ്രോബ്ലം അത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത്.. അത് പരിഹരിക്കുവാൻ ആയിട്ട് നമ്മൾ എന്ത് ചെയ്യണം.. എന്ന് കാര്യങ്ങളെക്കുറിച്ചാണ് ഇന്നു ഡിസ്കസ് ചെയ്യുന്നത്.. നിങ്ങൾക്ക് എല്ലാവർക്കും അറിയാം അസിഡിറ്റി പ്രോബ്ലം ഇന്ന് വളരെ സർവ്വസാധാരണമാണ്.. ഏതാണ്ട് പത്തിൽ ഒരാൾക്ക് വീതം അസിഡിറ്റി പ്രോബ്ലംസ് ഉണ്ടാകുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.. അത് നമ്മുടെ ചെറുപ്പക്കാരെ പോലും വളരെയധികം ബാധിക്കുന്നുണ്ട്.. വളരെയധികം അവശതകൾ ആണ് ഈ അസിഡിറ്റി പ്രോബ്ലംസ് കാരണം ഉണ്ടാവുന്നത്.. ചിലർക്ക് വയറ്റിൽ വേദന വരുന്നു..

ചിലർക്ക് നെഞ്ചെരിച്ചിൽ വരുന്നു.. ചിലർക്ക് പുളിച്ചുതികട്ടൽ വരുന്നു.. ഓക്കാനം വരുന്നു.. മനംപുരട്ടൽ അഥവാ ചർദ്ദി ഉണ്ടാവുന്നു.. ചിലർക്ക് വയറിൻറെ മുകൾ ഭാഗത്ത് വേദന ഉണ്ടാവുന്നത്.. ചിലർക്ക് വിശപ്പില്ലായ്മ വരുന്നു.. ചിലർക്ക് വയർ കമ്പി ക്കുന്നു.. ഗ്യാസ് ഉണ്ടാവുന്നു.. ചിലർക്ക് ആഹാരമൊന്നും കഴിക്കാതെ ഉള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നു.. ചുരുക്കത്തിൽ വളരെയധികം ബുദ്ധിമുട്ടുകൾ ആണ് നമ്മുടെ ആൾക്കാർ ഈ അസിഡിറ്റി പ്രശ്നങ്ങൾ കൊണ്ട് അനുഭവിക്കുന്നത്.. അപ്പോൾ ഇത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്ന് നമ്മൾ ആദ്യംതന്നെ മനസ്സിലാക്കണം.. നിങ്ങളെല്ലാവരും കേട്ടിട്ടുണ്ട് ആയിരിക്കാം ഹൈഡ്രോക്ലോറിക് ആസിഡിന് കുറിച്ച്..

അതായത് നമ്മുടെ വയറ്റിൽ അല്ലെങ്കിൽ നമ്മുടെ ആമാശയത്തിൽ ഹൈഡ്രോക്ലോറിക് ആസിഡ് ഉണ്ടാകുന്നുണ്ട്.. ഒരുപക്ഷേ നിങ്ങൾക്ക് അത് ഒരു അത്ഭുതമായി തോന്നിയേക്കാം.. അത വളരെ അപകടകാരിയാണ് എന്ന് നിങ്ങൾക്കറിയാം കാരണം നമ്മുടെ കയ്യിൽ ഒന്ന് ചെറുതായി തട്ടിയാൽ പോലും ആ ഭാഗം പൊള്ളും.. മാത്രമല്ല അത് വല്ലാത്ത പ്രശ്നങ്ങൾ ഉണ്ടാകും വേദനയുണ്ടാകും.. അപ്പോൾ ഈ ഹൈഡ്രോക്ലോറിക് ആസിഡ് നമ്മുടെ ആമാശയത്തിൽ ഉണ്ടാകുന്നു.. അല്ലെങ്കിൽ ഉണ്ടാക്കുന്നു എന്ന് പറഞ്ഞാൽ അത് വളരെ അതിശയകരമായ കാര്യമായി നിങ്ങൾക്ക് തോന്നിയേക്കാം.. പക്ഷേ അതൊരു സത്യാവസ്ഥ ആണ്..