എന്താണ് ഓറൽ ക്യാൻസർ.. ഇതു വരാനുള്ള കാരണങ്ങൾ.. ഇതിൻറെ ലക്ഷണങ്ങൾ എന്തെല്ലാം.. ഇതിൻറെ പരിഹാരമാർഗ്ഗങ്ങൾ എന്തെല്ലാം..

ഫെബ്രുവരി 4 നമ്മൾ എല്ലാവർഷവും വേൾഡ് ക്യാൻസർ ഡേ ആയി ആചരിക്കുന്നു.. ഈ വർഷത്തെ വേൾഡ് ക്യാൻസർ ഡേ യുടെ തീം..close the care gap എന്നാണ്… അതിൻറെ ഏറ്റവും പ്രധാനപ്പെട്ട ആസ്പെക്റ്റ് എന്താണെന്ന് വെച്ചാൽ പബ്ലിക് അവയർനെസ് എബൗട്ട് കാൻസർ എന്നാണ്.. അതായത് കാൻസറിനെക്കുറിച്ച് ജനങ്ങൾക്ക് കൂടുതൽ അവയർനെസ് നൽകുക.. അതിൻറെ ഭാഗമായി ഓറൽ കാൻസറുകളും കുറിച്ച് ഒരു ചെറിയ അവയർനസ് ജനങ്ങൾക്ക് നൽകുക എന്നതാണ് ഈ വീഡിയോ കൊണ്ട് ഉദ്ദേശിക്കുന്നത്..

ലോകത്തിലെ പ്രധാന കാൻസറുകൾ എടുത്താൽ ആറാമത്തെ ഏറ്റവും കോമൺ ആയിട്ട് കാണപ്പെടുന്ന ക്യാൻസറാണ് ഓറൽ ക്യാൻസർ.. ഇന്ത്യയെ നമ്മൾ oral ക്യാൻസറിനെ ക്യാപിറ്റൽ എന്നാണ് പൊതുവേ അറിയപ്പെടുന്നത്.. ഇതിന് കാരണം ലോകത്തിലെ മൂന്നിലൊന്നു കാൻസറുകൾ ഇന്ത്യയിൽ ആണ് ആദ്യം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.. അതുകൊണ്ടുതന്നെ നമുക്ക് ഓറൽ ക്യാൻസർ നെ കുറിച്ച് ഒരു അവയർനസ് ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമാണ്.. ആദ്യമായിട്ട് ഓറൽ ക്യാൻസർ അഥവാ വായിലെ അർബുദ രോഗം ആരൊക്കെയാണ് കണ്ടുവരുന്നത് എന്ന് നോക്കാം.. പ്രധാനമായും 60 വയസ്സിന് മുകളിൽ ഉള്ള ആളുകൾക്ക് ആണ് ഇത് സാധാരണയായി കാണപ്പെടുന്നത്..

കുറവ് പ്രായമുള്ള ആളുകളിലും ചില സാഹചര്യങ്ങളിൽ കാണപ്പെടാറുണ്ട്.. സ്ത്രീകളെ അപേക്ഷിച്ച് ഇത് പുരുഷന്മാരിലാണ് കൂടുതലായി കാണപ്പെടുന്നത്.. ഇത് ചില ശീലങ്ങൾ ഉള്ള ആൾക്കാരിൽ ഓറൽ ക്യാൻസർ വളരെ കൂടുതലായി കാണപ്പെടുന്നു.. ഓറൽ ക്യാൻസർ ഉണ്ടാകാനുള്ള കാരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് പുകയില ഉപയോഗമാണ്..