രാത്രി ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ.. ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ നിങ്ങൾ ഒരു രോഗിയാകും.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

നമ്മൾ മലയാളികളുടെ ഒരു വീക്നെസ് ആണ് ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുക എന്നത്.. ഇഷ്ടപ്പെട്ട രീതിയിൽ ഉള്ള ഭക്ഷണം അതിൻറെ രുചിയിലും മണത്തിലും കളറിലും വ്യത്യാസപ്പെടുത്തി കഴിക്കുന്നത് ഒരു മാനസിക ഉന്മേഷം കൂടിയാണ് പല ആളുകൾക്കും.. നമ്മൾ എല്ലാവരും ഭക്ഷണം കഴിക്കുന്നത് അല്ലെങ്കിൽ ഭക്ഷണം കഴിക്കാനായി പുറത്തു പോകുന്നത് അതിൻറെ സമയം എന്നുപറയുന്നത് ഏകദേശം വൈകുന്നേരം സമയത്ത് തന്നെയാണ്.. നിങ്ങൾ ആയാലും ഞാൻ ആയാലും കൂടുതലും നമ്മൾ പറയുക വൈകുന്നേരം പോയി കഴിക്കാം എന്നാണ് പറയാറുള്ളത്.. അല്ലാതെ രാവിലെയുള്ള ബ്രേക്ക്ഫാസ്റ്റ് പുറത്തു പോയി കഴിക്കാം എന്ന് ആരും പറയില്ല..

അങ്ങനെ ഉണ്ടെങ്കിൽ പോലും അത് വളരെ അപൂർവ്വം ആയിരിക്കും.. അപ്പോൾ നമ്മൾ ഭക്ഷണം കഴിക്കുന്ന രീതി ഒന്ന് ചോദിച്ചാൽ.. പല ആളുകൾക്കും അറിയാം നമ്മൾ മുൻപേ പറയുന്ന ഒരു ഭക്ഷണ രീതി അതിനെക്കുറിച്ച് ഒരു പഴഞ്ചൊല്ലുണ്ട്.. രാവിലെ രാജാവിനെപ്പോലെ കഴിക്കണം എന്നുള്ള ഒരു രീതി.. ഒരുപക്ഷേ ചെറിയ കുട്ടികൾക്കുപോലും ഇത് അറിയാം പക്ഷേ ഇതിൻറെ ഓപ്പോസിറ്റ് ആണ് നമ്മൾ കഴിക്കുക.. രാവിലെ മിക്കവാറും കുറച്ചു ഭക്ഷണം കഴിക്കും അല്ലെങ്കിൽ കൂടുതലും കഴിക്കാതെ പോകും.. ഉച്ചയ്ക്ക് ഒരു വിധത്തിൽ എല്ലാവരും കഴിക്കും.. വൈകുന്നേരം വയറു നിറച്ചു കഴിച്ചിട്ട് സുഖമായി ഉറങ്ങാം എന്നാണ് മാനസികമായ ഒരു ഉല്ലാസത്തിന് അടിസ്ഥാനം എന്നാണ് നമ്മൾ മനസ്സിലാക്കി വച്ചിരിക്കുന്നത്..

അങ്ങനെ തന്നെയാണ് നമ്മൾ ചെയ്യുന്നതും അതുകൊണ്ട് ആണ് വൈകുന്നേരം ഒരു മൂന്നു മണി കഴിഞ്ഞാൽ നമ്മുടെ റോഡ് സൈഡ് എല്ലാം ഒരുപാട് ഫാസ്റ്റ് ഫുഡുകൾ നിറയെ ഉള്ളത്.. ഒരു പക്ഷേ നമ്മൾ കഴിക്കേണ്ട എന്ന് കരുതി പോവുകയാണെങ്കിൽ പോലും നമ്മൾ റോഡ് സൈഡിൽ കൂടെ പോകുമ്പോൾ അതിൻറെ മണവും കളറും എല്ലാം കാണുമ്പോൾ നമ്മൾ കൂടുതലും കേറി കഴിച്ചു പോകും.. മുൻപ് പറഞ്ഞ പോലെ തന്നെ നമ്മൾ എപ്പോഴും ഭക്ഷണം ലാവിഷായി കഴിക്കുന്നത് രാത്രി തന്നെയാണ്.. ഇതിന് കാരണം കണ്ടെത്തുന്നത് നമുക്ക് രാവിലെ തിരക്കാണ്.. വീട്ടിലിരിക്കുന്ന ആളുകൾക്കും തിരക്കാണ് അതുപോലെ പുറത്ത് ജോലിക്ക് പോകുന്ന ആളുകൾക്കും തിരക്കാണ്..